April 25, 2024

ധ്വനി പ്രതിധ്വനി സഹവാസ ക്യാമ്പ് സമാപിച്ചു

0
Img 20220820 Wa00612.jpg
 കരിങ്കുറ്റി : കരിങ്കുറ്റി ജി.വി.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് ''ധ്വനി പ്രതിധ്വനി'' സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സിനിമാപ്രദര്‍ശനം, 'സ്വച്ഛം അമൃതം'ശുചിത്വ പരിപാടി, ജൈവപാര്‍ക്ക് നിര്‍മ്മാണം, ഓരോ വീടുകളിലും ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 'മിതം', സ്ത്രീ സൗഹൃദ സമൂഹ നിര്‍മ്മിതി ലക്ഷ്യം വെച്ച് 'സമജീവനം', കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെയും ഐ.എം.എ യുടെയും സഹായത്തോടെ 'സജ്ജം', ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ 'ദൃഢഗാത്രം' എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. പാള കൊണ്ട് കരകൗശല നിര്‍മ്മാണം എന്‍.എസ്.എസ് വോളണ്ടിയര്‍ കെ. അര്‍ച്ചന പരിചയപ്പെടുത്തി.
കരിങ്കുറ്റി പ്രദേശത്തെ പുരാതന തറവാടായ കരിങ്കുറ്റി ഭവനം, കണിയാമ്പറ്റ വൃദ്ധസദനം എന്നിവ ക്യാമ്പ് അംഗങ്ങള്‍ സന്ദര്‍ശിച്ചു. 'സമജീവനം' തെരുവ് നാടകം, നാടന്‍പാട്ട് കളരി എന്നിവയും അരങ്ങേറി. പി.ടി.എ.പ്രസിഡന്റ് സി. പ്രദീപ് പതാക ഉയര്‍ത്തി. ഗ്രാമപഞ്ചായത്തംഗം പി.പി. റെനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.ജി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജി. ആശ, നിവാസ് കാവില്‍, കെ. നിഖില്‍ എന്നിവര്‍ സംസാരിച്ചു. കോട്ടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഈവ് കാതറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. കെ. ബിനു നാടന്‍പാട്ട് കളരിക്ക് നേതൃത്വം നല്‍കി. സൈബര്‍ സുരക്ഷ എന്നവിഷയത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. സലാം ക്ലാസ്സെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *