July 17, 2026

സദ്‌ഭാവന ദിനാചരണത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20220820-WA00622.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ,രാജീവ് ഗാന്ധിയുടെ 78ആം ജന്മദിനത്തിൽ സദ്‌ഭാവന ദിനചരണത്തിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെ നേതൃതത്തിൽ രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണം സംഘടിപ്പിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ, സംസ്ഥാന സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത്, ബത്തേരി നിയോജക മണ്ഡലം പ്രസിഡൻ്റ് സിജു പൗലോസ്, സുജിത്ത് പി..എം, ഗഫൂർ പടപ്പ്, സിറിൽ ജോസ്, യൂനിസ ലി, അനു മാത്യൂ, ജിത്തു മാടക്കര, ജിനു ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *