July 17, 2026

രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് ; കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു

0
IMG_20220820_174636.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മഹാത്മ ഗാന്ധിയുടെ ചിത്രം തകർത്ത കേസ്സിൽ നടന്ന അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു.
 
തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സർക്കാരിൻ്റെ മുഖം രക്ഷിക്കാനുള്ള ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമാണ് രാഷ്ട്രീയ പ്രേരിതമായ ഈ അറസ്റ്റെന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. പൊതു സമൂഹത്തിനു മുമ്പിൽ യഥാർത്ഥ വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢതന്ത്രമായി മാത്രമേ ഈ സംഭവത്തെ കാണാൻ കഴിയുകയുള്ളു.
 പ്രാഥമികമായ തെളിവെടുപ്പ് പോലും നടത്താതെയാണ് എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികളെ ഉൾപ്പെടെ കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന്  അദ്ദേഹം പറഞ്ഞു. കെ.ടി ഷാജി, എൻ.ജെ.ഷിബു, സജി ജോൺ, എം.എ.ബൈജു, സി.പി.പ്രിയേഷ്, ജയേഷ്, ജോസ് തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *