July 17, 2026

സൈക്കിൾ ചലഞ്ച് ജേഴ്സി പ്രകാശനം ചെയ്തു

0
IMG_20220820_175456.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന സൈക്കിൾ ചലഞ്ചിൻ്റെ ജേഴ്സി  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രകാശനം ചെയ്തു. ടി. സിദ്ദിഖ് എംഎൽഎയും വയനാട് ബൈക്കേഴ്സ് ക്ലബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ സൈക്കിള്‍ അസോസിയേഷനും വയനാട് പ്രസ്സ് ക്ലബ്ബും സഹകരിച്ചാണ് മത്സരം. വയനാടിൻ്റെ കവാടമായ ലക്കിടിയിൽ നിന്ന് ചെമ്പ്രയിലേക്കാണ് സൈക്കിൾ ചലഞ്ച്. ദക്ഷിണേന്ത്യയിലെ പ്രമുഖ സൈക്കിള്‍ റൈഡേഴ്‌സ് ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുക്കും. യു എന്‍ പ്രഖ്യാപിച്ച അന്തര്‍ദ്ദേശീയ സുസ്ഥിര പര്‍വ്വത വികസന വര്‍ഷത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മലയോര സൈക്കിള്‍ സവാരിയുടെ അനന്ത സാധ്യതകളിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യവും  ചലഞ്ചിനുണ്ട്. മത്സരത്തിൻ്റെ പ്രമോ വീഡിയോ മന്ത്രി മുഹമ്മദ് റിയാസാണ് പുറത്തുവിട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *