July 17, 2026

വർഷങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

0
IMG_20220820_175907.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 2018 ലെ പ്രളയത്തില്‍ തകര്‍ന്ന ഇല്ലത്തുവയല്‍ – പെരുവക മുത്തപ്പന്‍ മടപ്പുര റോഡിലെ കലിങ്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിക്കാത്തതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തില്‍. കലിങ്ക് തകര്‍ന്നതോടെ ഇതു വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. പന്നീടുണ്ടായ മഴക്കാലങ്ങളില്‍ ഗര്‍ത്തത്തിന്റെ വലിപ്പം കൂടിയതോടെ ഇതിലൂടെയുള്ള കാല്‍നടയാത്ര പോലും പ്രയാസകരമാണ്. ഗര്‍ത്തത്തിന്റെ വലിപ്പം കൂടിയത് സമീപത്തെ വീടിന് പോലും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ റോഡിലെ ഗര്‍ത്തത്തിന് ചുറ്റും വേലി കെട്ടി അപകടം ഒഴിവാക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചിരിക്കുകയാണ്. കലിങ്കിന്റെ വിഷയം പലതവണ പ്രദേശവാസികള്‍ അധികൃതരുടെ  ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്‌നപരിഹാരം മാത്രമില്ല. ഈ പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *