July 16, 2026

വിമൺ ജസ്റ്റീസ് മൂവ്മെന്റ് പ്രതിഷേധ സംഗമം

0
IMG-20220821-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഗുജറാത്ത് കലാപവേളയിൽ ക്രൂരമായ ബലാത്സംഗത്തിനിരയാവുകയും മൂന്ന് വയസ്സുകാരിയായ മകളും ഉറ്റ ബന്ധുക്കളും കൺമുന്നിൽ കൊല ചെയ്യപ്പെടുന്നത് നേരിട്ട് കാണേണ്ടി വരികയും ചെയ്ത ബിൽ കീസ് ബാനു കേസിൽ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് കോടതി നടപടിയിൽ പ്രതിഷേധിച്ച് വിമൺ ജസ്റ്റീസ് മൂവ്മെന്റ് കൽപ്പറ്റയിൽ പ്രതിഷേധ സംഗമം നടത്തി.നിയമ വ്യവസ്ഥകളെയും ചട്ടങ്ങളെയും നോക്കുകുത്തിയാക്കി നടത്തിയ നടപടി സംഘ് പരിപാർ ഭരണത്തിൽ കോടതികൾ പോലും നീതിയുടെ പക്ഷത്തല്ല എന്നാണ് തെളിയിക്കുന്നത്. സ്ത്രി സ്വാതന്ത്ര്യത്തെ കുറിച്ച് വലിയ വായിൽ സംസാരിക്കുകയും ബലാത്സംഗത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്ന സംഘ് പരിപാർ കാപട്യത്തെ ജനങ്ങൾ മനസ്സിലാക്കണമെന്നും അനീതി നിറഞ്ഞ കോടതി നടപടിക്കെതിരെ മുഴുവൻ ജനവിഭാഗങ്ങളുടെയും പ്രതിഷേധം ഉയർന്നു വരണമെന്നും വിമൺ ജസ്റ്റീസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷമീമ മാനന്തവാടി, സെക്രട്ടറി ഹസീന പനമരം, ജമീല ബത്തേരി, സുൽഫിയ എന്നിവർ സംസാരിച്ചു. ഹുസ്ന, ആസിയ ടീച്ചർ, ഷർഫിന എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *