July 16, 2026

എം പി ഓഫീസ് സ്റ്റാഫിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

0
IMG-20220821-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ : എം പി ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കുന്നതിനായി എം പി ഓഫീസ് സ്റ്റാഫിനെ അകാരണമായി അറസ്റ്റ് ചെയ്ത് കേസ് വഴിതിരിച്ചുവിടാന്‍ പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്ന സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. പി പി ആലി, ടി ജെ ഐസക്, കെ കെ രാജേന്ദ്രന്‍, പി വിനോദ് കുമാര്‍, എസ് മണി, അരുണ്‍ ദേവ്,ഹര്‍ഷല്‍ കോനാടന്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,എം പി മജീദ്, സലീം കാരാടന്‍, എന്‍ ശ്രീനിവാസന്‍ മാടായി ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *