November 8, 2026

സമ്പാദ്യപ്പെട്ടിയിലെ മുഴുവൻ പണവും സ്നേഹ ഭവനത്തിന് കൈമാറി നാലാം ക്ലാസ് വിദ്യാർത്ഥി മാതൃകയായി

0
IMG_20220821_132032.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വൈത്തിരി ലോക്കൽ അസോസിയേഷൻ നിർമിച്ചുനൽകുന്ന സ്നേഹ ഭവനത്തിനായി താൻ ശേഖരിച്ച സമ്പാദ്യപ്പെട്ടി യിലെ മുഴുവൻ പൈസയും കൈമാറി കൊണ്ട് മാണ്ടാട് ഗവൺമെന്റ് എൽ പി സ്കൂളിലെ നാലാം തരം വിദ്യാർത്ഥിയായ മുഹമ്മദ് അഫാൻ മാതൃകയായി.മാണ്ടാട് കെ. കെ ജംഗ്ഷനിൽ താമസിക്കുന്ന അഫസൽ, ആശിഫ ബാനു എന്നീ ദമ്പതികളുടെ മകനായ മുഹമ്മദ് അഫാനിന്റെ സമ്പാദ്യപ്പെട്ടിയിലെ 1252 രൂപയാണ് സ്നേഹഭവനത്തിനായി വിദ്യാലയത്തിൽ വച്ച്  അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ  കൈമാറിയത്. അസോസിയേഷനു വേണ്ടി സെക്രട്ടറി  കെ.അബ്ദുൽഅസീസ് തുക വിദ്യാർത്ഥിയിൽ നിന്നും ഏറ്റുവാങ്ങി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *