August 9, 2026

ജനകീയ ഒപ്പ് ശേഖരണം നടത്തി വെല്‍ഫയര്‍ പാര്‍ട്ടി

0
IMG_20220821_155806.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: അന്യായമായി ജയിലിലടച്ച രാഷ്ടീയ തടവുകാരെ വിട്ടയക്കമെന്നാവശ്യപ്പെട്ട്  സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് അയക്കാന്‍ വെല്‍ഫയര്‍ പാര്‍ട്ടി പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പ് ശേഖരണം  നടത്തി. മുതിര്‍ന്ന ആദിവാസി നേതാവ്  ബാബു മാതോത്ത് പൊയില്‍ ഒപ്പിട്ടുകൊണ്ട് ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷാനവാസ് കൈതക്കല്‍, മാത്യു സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് വരിയില്‍ വാടോച്ചാല്‍, ടി.ഖാലിദ്, ഹക്കീം ചീനമ്പീടല്‍ കൈതക്കല്‍, ഇ.മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *