November 8, 2026

ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആന്റ് ഓണേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

0
IMG_20220822_132028.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആന്റ് ഓണേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റയില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.   ഐ.ഡി.പി.ഡബ്ല്യു.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ.ജി സെല്‍മ ബായി അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി രാജന്‍ പൈക്കാട്ട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കണ്‍വീനവര്‍ ഷാനി കൃഷ്ണ സ്വാഗതം പറഞ്ഞു. സംസ്ഥാന രക്ഷാധികാരി അഡ്വ.പി ഹംസക്കുട്ടി, സംസ്ഥാന ജോയിന്റ് സെക്രട്ടറി നാസര്‍ ചാലാട്ട്  ഷബീര്‍ ചങ്ങണക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു യോഗത്തിന് സംസ്ഥാന ഭാരവാഹി ജോബിന്‍ നന്ദിയും പറഞ്ഞു.
പുതിയ ജില്ലകമ്മറ്റിഭാരവാഹികളായി ജില്ലാ പ്രസിഡന്റ് മമ്മുട്ടി ദ്വാരക, ജില്ലാ സെക്രട്ടറി ഷബീര്‍ ചങ്ങണക്കാട്ടില്‍, ട്രഷറര്‍ ജോബിന്‍ തോമസ്, വൈസ് പ്രസിഡന്റ് മാര്‍ഹംസ നാണി, ജിഷ കെ വി, ജോയിന്റ് സെക്രട്ടറിമാര്‍ ഷാനി കൃഷ്ണ, റഹിയാനത്സംസ്ഥാന കമ്മറ്റി മെമ്പര്‍ ഷാഹിന ഹംസ, എക്‌സിക്യൂട്ടീവ് ബഷീര്‍ മുക്കംകുന്ന്,സനി വര്‍ഗീസ്, മിനി അമ്പലവയല്‍,ലാലു,പിങ്കി,അരുണ്‍ ദേവ്,നീതു,നൗഷാദ്,രാജു വിസ്മയ, ഉമ്മര്‍ മേപ്പാടി,ഷൈന്‍ ജോസഫ് ഭാരത് സതി ഷാഹിന എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *