April 19, 2024

പുൽപ്പള്ളിയിൽ കഞ്ചാവുമായി ഇരുപത്കാരൻ പിടിയിൽ

0
Img 20220822 Wa00712.jpg
പുൽപ്പള്ളി:ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ മനോജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ 52.27 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പുൽപ്പള്ളി കാപ്പിസെറ്റ്, നിരപ്പേൽ വീട്ടിൽ അജിത്താണ് (20)പിടിയിലായത്. ഇയാൾക്കെതിരെ എൻ.ഡി. പി. എസ് നിയമ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ഗ്ലാഡ് വിൻ എഡ്വേർഡ് , സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുറഹിമാൻ, സാജു തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *