April 27, 2024

പ്രതിഭകളെ ആദരിച്ചു ഡിവൈഎഫ്ഐ വാരാമ്പറ്റ യൂണിറ്റ്

0
Img 20220822 191133.jpg
 വാരാമ്പറ്റ : ഡിവൈഎഫ്ഐ വാരാമ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ഉന്നതനേട്ടം കൈവരിച്ചവരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.. നാഷണൽ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജിഷാദ്, നിയമബിരുദം നേടിയ ഹസ്ന സി.കെ, എസ്.എസ്.എൽ.സി – പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെയാണ് അനുമോദിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. പ്രശോഭ് അദ്ധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ എൻ പ്രഭാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്ത്, കെ മുഹമ്മദലി, അഷ്റഫ് കൊമ്പൻ, സിജോ, സി എം അനിൽകുമാർ, പി എ അസീസ്, കെ വിജയൻ , മുനീർ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *