June 6, 2026

പി . ഡബ്ലിയു .ഡി ഓഫീസിനു മുന്‍പില്‍ കരാറുകാര്‍ ധര്‍ണ്ണ നടത്തി

0
IMG-20220822-WA01012.jpg
By ന്യൂസ് വയനാട് ബ്യൂറോ
           

 കല്‍പ്പറ്റ: ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് അനുവദിച്ച 10% പ്രിഫറന്‍സ് നല്‍കുന്നതു പിന്‍വലിക്കുക ,അധികമായി ഏര്‍പ്പെടുത്തിയ ജി .എസ് .ടി പിന്‍വലിക്കുക, നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുക കാരാറുകള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ അനുവദിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് (എ കെ ജി സി എ ) വൈത്തിരി താലൂക്ക് കമ്മറ്റി പി ഡബ്ലിയു ഡി ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് എം.പി.സണ്ണി ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ സംസ്ഥാന അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ബിജു സ്‌കറിയ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ഒ.കെ സെക്കീര്‍ ,അനില്‍കുമാര്‍ കല്‍പ്പറ്റ, പി.എ മൊയ്തൂട്ടി , .കെ എസ് സൈറസ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *