October 13, 2026

പുറക്കാടിയിലും കടുവാ ഭീതി: നാട്ടുക്കാർ ആശങ്കയിൽ

0
IMG-20220823-WA00732.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടിയിലേക്ക് കടുവ എത്തിയതായി നാട്ടുകാർ. പുറക്കാടി ക്ഷേത്രത്തിന് താഴെയായാണ്  കടുവയെ കണ്ടതായി  പ്രദേശവാസിയായ രാജേഷ് ജയൻ പറഞ്ഞു. പുറക്കാടിയിൽനിന്ന് മീനങ്ങാടി സ്റ്റേഡിയം റോഡിന്‍റെ സമീപത്തുള്ള പ്രദേശത്താണ് കടുവയുടെ സാന്നിധ്യമുണ്ടായതായി പറയപ്പെടുന്നത്. വൈകിട്ടോടെയാണ് കടുവയെ കണ്ടതെന്നും രാജേഷ് ജയൻ പറഞ്ഞു. തുടർന്ന് വനംവകുപ്പ് അധികൃതരെത്തി കാൽപാടുകൾ ഉൾപ്പെടെ പരിശോധിച്ചു. കടുവയാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കടുവ ഭീതി നിലനിൽക്കുന്ന മൈലമ്പാടിയിൽനിന്ന് പുറക്കാടിയിലേക്ക് എത്താനുള്ള സാധ്യതയുള്ളതിനാൽ തന്നെ പ്രദേശത്തുള്ളവരും ഭീതിയിലാണ്. പട്ടിയുടെ കാൽപ്പാടുകളാണിതെന്ന് വനം വകുപ്പധികൃതർ പറയുന്നത്, നാട്ടുകാരിൽ പ്രതിഷേധം ഉണ്ടാക്കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *