July 17, 2026

മാനന്തവാടി – പിലാക്കാവ് റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവ്വീസ് ആരംഭിക്കണം

0
IMG_20220824_075559.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തോട്ടം തൊഴിലാളി മേഖലയായ പിലക്കാവ്, പഞ്ചാരക്കൊല്ലി ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ, വയോജനങ്ങൾ, തൊഴിലാളികളടക്കം മാനന്തവാടിയിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നതിന്  ഏക ആശ്രയമായ കെ.എസ്.ആർ.ടി.സി ബസ്സുകളെയാണ് ആശ്രയിച്ചിരുന്നത്.കെ.എസ്.ആർ.ടി.സി.സർവ്വീസ് നിറുത്തി വർഷങ്ങൾ ആയിട്ടും സർവ്വീസ് പുന:രാരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. യാത്രാക്ലേശം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശമായതിനാൽ അടിയന്തരമായി കെ.എസ്.ആർ.ടി.സി.ബസ്സ് സർവ്വീസ് പുന നാരംഭിക്കണമെന്നും, എത്രയും പെട്ടെന്ന് സർവ്വീസ് ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന്  മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പി.വി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സുനിൽ ആലിക്കൽ അധ്യക്ഷത വഹിച്ചു. എൻ.കെ.വർഗ്ഗീസ്, ജേക്കബ് സെബാസ്റ്റ്യൻ, പൊന്നിയിൽ സാബു, പെരുമ്പിൽ അപ്പച്ചൻ, എം.എ.ഹംസ, അൻഷാദ് മാട്ടുമ്മൽ, ആശ ഐപ്പ്,കഷ്ണൻ പിലാക്കാവ്, എം.നാരായണൻ, ബബു പുളിക്കൽ, ഷീജ മോബി, അജി കുമാരമല, ഹമീദ് പിലാക്കാവ്, തങ്കച്ചൻ കുഴിനിലം, സലാം കുഴിനിലം തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *