March 28, 2024

എസ്.പി.സി യൂണിറ്റ് ആരംഭിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
Img 20220824 120916.jpg
മീനങ്ങാടി: സ്റ്റുഡന്റ് പോലീസ് കാഡറ്റ് പതിമൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മീനങ്ങാടി ഗവ.ഗയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്.പി.സി യൂണിറ്റ് ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂള്‍ സൗന്ദര്യവത്ക്കരണ പദ്ധതിയുടെ  ഭാഗമായി, എസ്.പി.സി നല്‍കുന്ന പൂച്ചട്ടികള്‍ പ്രധാനാധ്യാപകന്‍ ജോയ് വി. സ്‌കറിയക്കു ചടങ്ങില്‍ വച്ചു കൈമാറി.ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി.വി വേണുഗോപാല്‍, ടി.പി ഷിജു, പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍, എസ്.എം.സി ചെയര്‍മാന്‍ ടി.എം ഹൈറുദ്ദീന്‍, ടി. മഹേഷ് കുമാര്‍, റജീന ബക്കര്‍, എ.ഡി മുരളീധരന്‍, എ.ആര്‍ ഷീജ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *