April 25, 2024

അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ വയനാട് ജില്ലയില്‍ 2931 അതിദാരിദ്ര്യ കുടുംബങ്ങള്‍

0
Img 20220824 Wa00262.jpg
മാനന്തവാടി: രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ വയനാട് ജില്ലയില്‍ 2931 അതിദാരിദ്ര്യ കുടുംബങ്ങള്‍ ഉള്ളതായി തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞു.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് ആകെ 64006 അതിദാരിദ്ര്യകുടുംബങ്ങളെയാണ് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കൂടുതല്‍ കുടുംബങ്ങള്‍ അതിദാരിദ്ര്യപട്ടികയില്‍ ഇടംപിടിച്ചത്. ഇവിടെ 8553 കുടുംബങ്ങള്‍ ഉണ്ട്. ഏറ്റവും കുറവ് കോട്ടയം ജില്ലയിലുമാണ്. ഇവിടെ 1071 കുടുംബങ്ങളാണ് അതിദാരിദ്ര്യപട്ടികയില്‍ ഇടം പിടിച്ചത്. ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നാല് വര്‍ഷം കൊണ്ട് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ഒരു സബ് പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷന്റേയും, തദ്ദേശസ്വയംഭരണന്റേയും ചുമതലയയിലും മേല്‍നോട്ടത്തിലുമായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *