August 6, 2026

മികച്ച വിദ്യാർത്ഥികളെ പ്രിയദർശിനി ഇന്ദിരാ ഗാന്ധി മെറിറ്റ് അവാർഡ് നൽകി ആദരിച്ചു

0
IMG_20220828_074908.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:പഴേരി കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മികവിന്റെ വിദ്യാർത്ഥികളെ ഒ.ഐ.സി.സിയുടെ സഹകരണത്തോടെ പ്രിയദർശിനി ഇന്ദിരാ ഗാന്ധി മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. 
വിദ്യാഭ്യാസ കലാ കായിക സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച 44 വിദ്യാർത്ഥികളെയാണ്  രണ്ടാമത് മെറിറ്റ് അവാർഡിനായി തെരെഞ്ഞെടുത്തത്. 
കെ.പി.സി.സി. ജനറൽ സെകട്ടറി ശ്രീ. കെ.കെ അബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു.    ബൂത്ത് പ്രസിഡണ്ട് അശോകൻ പട്ടാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഉമ്മർ കുണ്ടാട്ടിൽ, സതീഷ് പൂതിക്കാട്, ബാബു പഴപ്പത്തൂർ, സഫീർ പഴേരി, ലയണൽ മാത്യു, യൂനുസ് അലി,  ഷമീർ ഷാഫി, ഗഫൂർ പടപ്പ്,  അലവി തോട്ടുങ്ങൽ, റഹീം കളത്തിൽ,  ബെന്നി, യോഹന്നാൻ നാച്ചേരി, ജോണി കെ.എം, രവി കെ. അനീഷ് വി. ഷാജി എ, റാഫി ബി, സനു കെ.ജെ, വിനോദ് വേങ്ങൂർ, സുലൈമാൻ എ, പി.ജി സന്തോഷ്, കരീം കെ,  ഇബ്രാഹിം, സൂരജ് പി.ജി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *