പറച്ചി അമ്മൂമ്മക്ക് കളക്ടറുടെ സ്നേഹാദരം

ബത്തേരി :പാലാപ്പള്ളി തിരുപ്പള്ളി എന്ന പാട്ടിന് അതിമനോഹരമായി നൃത്തം ചെയ്ത സുൽത്താൻ ബത്തേരി ഈരംകൊല്ലി ഊരിലെ പറച്ചി അമ്മമ്മയെ വീട്ടിൽ പോയി കണ്ട്, പൊന്നാട അണിയിച്ച് കളക്ടർ എ ഗീത ആദരിച്ചു.
പ്രായത്തെ തോൽപിക്കുന്ന മനക്കരുത്തുള്ള, ഏറ്റവും പോസിറ്റീവായ ജീവിത കാഴ്ചപ്പാടുള്ള, ചുറ്റുപാടും സന്തോഷം പരത്തുന്ന, എൺപത് വയസ് പിന്നിട്ട അമ്മമ്മയുടെ സ്നേഹം അടുത്തറിയാനായത് ഭാഗ്യമായി കരുതുന്നുവെന്ന് കളക്ടർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ
ജന ശ്രദ്ധ നേടി. ഈരംകൊല്ലി ഊരിലെ അടിയന്തിരമായി പരിഹരിക്കേണ്ടുന്ന ചില വിഷയങ്ങൾ സംബന്ധിച്ച് ഊരു മൂപ്പനും മറ്റുള്ളവരുമായി കളക്ടർ .ചർച്ച നടത്തുകയും, ആവശ്യമായ പരിഹാരം കാണാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
അമ്മമ്മയുടെ നൃത്തം കാണാത്തവർക്കായി, എഫ് .ബി .പോസ്റ്റിൽ കളക്ടർ ലിങ്ക് കമന്റിൽ ചേർത്തു.



Leave a Reply