ഫെൻസിംഗ് ഇടുന്നതിനുവേണ്ട മാപ്പ് റൂട്ട് അളന്നു തിട്ടപ്പെടുത്തി

വൈത്തിരി:രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആന ശല്യം ഉൾപെടെയുള്ള വന്യ മൃഗ ശല്യത്തിനെതിരെ സംരക്ഷണം തീർക്കുന്നതിന്റെ ഭാഗമായി വൈത്തിരി തളിമല നാലാം വാർഡിലെ ഉന്നതർ ചേർന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരം ഫെൻസിംഗ് ഇടുന്നതിനുവേണ്ട മാപ്പ് റൂട്ട് അളന്നു തിട്ടപ്പെടുത്തി .അയനി മട്ടം മുതൽ വട്ടക്കുണ്ട് വരെയും തുടർന്ന് എഴുപതേക്ര കളം മുതൽ തളിമല പുതിയ പാടി പാലം വരെയും , നാലാം വാർഡ് ബോർഡർ വരെ അളന്നു തിട്ടപ്പെടുത്തി തുടർ നടപടികൾ സ്വീകരിച്ചു.



Leave a Reply