ഇതര സംസ്ഥാന തൊഴിലാളി ഹോട്ടലില്‍ നിന്ന് പണവുമായി മുങ്ങി

വൈത്തിരി : വൈത്തിരിയിലെ ഇസ്‌വെല്ല ഹോട്ടലില്‍ നിന്ന് 30,000 രൂപയും മൊബൈലുമായി ഇതര സംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടു.ഓണ്‍ലൈന്‍ പെയ്‌മെന്റിനായി ഉപയോഗിച്ചിരുന്ന 15,000 രൂപ വില വരുന്ന മൊബൈലാണ് ഇയാള്‍ കൈക്കലാക്കിയത്. ഇന്നലെ രാവിലെയാണ് സംഭവം. ഏതാനും ദിവസങ്ങളായി ഹോട്ടലില്‍ ജോലിചെയ്തിരുന്ന ബംഗാള്‍ സ്വദേശിയാണ് മോഷണം നടത്തിയത്. ആസാം സ്വദേശിയെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെങ്കിലും രേഖകളില്‍ വെസ്റ്റ് ബെംഗാളാണ് സ്വദേശം. സംഭവത്തില്‍ കടയുടമ വൈത്തിരി പോലീസില്‍ പരാതി നല്‍കി. ഇയാളുടെ ചിത്രം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.



Leave a Reply