വ്യാജ കറന്‍സികളും ലോട്ടറി ടിക്കറ്റും നിര്‍മിക്കുന്ന സംഘത്തില്‍പ്പെട്ട പേരിയ സ്വദേശിയെ അറസ്റ്റ് ചെയ്തു

പേരിയ: വ്യാജ കറന്‍സികളും ലോട്ടറി ടിക്കറ്റും നിര്‍മിക്കുന്ന സംഘത്തില്‍പ്പെട്ട പേരിയ സ്വദേശിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മറപ്പള്ളി തോമസ് (തങ്കച്ചന്‍ 48) ആണ് പിടിയിലായത്. പെരുമ്പടപ്പിലെ ലോട്ടറി ഏജന്റില്‍നിന്ന് വ്യാജ കറന്‍സി നല്‍കി ലോട്ടറി എടുത്ത കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയ്യാള്‍ പിടിയിലായത്. പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി എം വിമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ അഷ്‌റഫിനെയും രണ്ടാം പ്രതിയായ പജീഷിനെയും, മൂന്നാം പ്രതി ജെയിംസിനേയും പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്യുകയും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്ററും വ്യാജ ലോട്ടറി ടിക്കറ്റുകളും , വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.



Leave a Reply