വിജയോൽസവവും ഇ.ഡിക്ലബ്ബിൻ്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു

നടവയൽ: സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോൽസവവും ഇ ഡി ക്ലബിൻ്റെ ഉദ്ഘാടനവും നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി. ജയശ്രീ ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ വർഗീസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി.മാനേജർ ഫാ.അജയ് തേക്കിലക്കാട്ടിൽ അദ്ധ്യക്ഷനായിരുന്നു. കേണിച്ചിറ സബ്ബ് ഇൻസ്പെക്ടർ ബിജു ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ തോമസ് മാത്യു ,വാർഡ് മെമ്പർ സന്ധ്യ ലിഷു, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി.മിനി അബ്രാഹം, സീനിയർ അസിസ്റ്റൻറ് ബിനു റ്റി അലക്സ് ,പി റ്റി എ പ്രസിഡൻ്റ് വിൻസൻ്റ് ചേരവേലിൽ, ജോസ് മാത്യു ഗ്രേഷ്യസ് നടവയൽ, ഐറിൻ മേരി സജി എന്നിവർ പ്രസംഗിച്ചു



Leave a Reply