ലഹരി വേട്ട തുടരുന്നു: ഇന്നും 2.2 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

പുല്‍പ്പള്ളി: 2.2 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാക്കളെ പിടിക്കൂടി. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ മനോജും സംഘവും പുല്‍പ്പള്ളി ടൗണില്‍ വെച്ച് നടത്തിയ വാഹനപരിശോധനയില്‍ കാറില്‍ ഹാഷിഷ് ഓയിലുമായി സഞ്ചരിച്ച യുവാക്കളെ പിടികൂടി. താമരശ്ശേരി കൂടത്തായി ബസാര്‍ കളപ്പുരയ്ക്കല്‍ വീട് കെ.സി വിവേക് (26), വേലിയമ്പം ഭൂതാനം വേര്‍ക്ലാമ്പില്‍ ലിബിന്‍ രാജന്‍ (26), വേലിയമ്പം കൊട മൂരാട്ട് വീട് അഖില്‍ ( 26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം നിന്നും 2.2 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 07 സി.ക്യു 5837 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂനിയര്‍ എസ്.ഐ നിഖില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ നാസര്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രജീഷ് തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.പ്രതികൾക്കെതിരെ തുടർ നടപടി സ്വീകരിച്ചു വരുന്നു.



Leave a Reply