June 5, 2023

ഭാരത് ജോഡോ യാത്രാ വിജയിപ്പിക്കും; മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി

0
IMG-20220829-WA00682.jpg
മാനന്തവാടി: ''രാജ്യത്തെ ഒന്നിപ്പിക്കാൻ ഒറ്റക്കെട്ടായി നീങ്ങാം'' എന്ന മുദ്രാവാക്യമുയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ''ഭാരത് ജോഡോ യാത്ര'' പദയാത്രയിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്ന് 3000 കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തും. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, ധനികർ വീണ്ടും ധനികരാകുന്നു, എന്നാൽ ദരിദ്ര ജനസമൂഹം അതി ദരിദ്രമായ അവസ്ഥയിലേക്ക് തളളപ്പെടുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി രാജ്യത്ത്. പൊതുമേഖലാ സ്ഥാപനങ്ങൾ ക്രോണി കാപ്പിറ്റലുകൾക്ക് ചെറിയ വിലയ്ക്ക് നൽകുന്നു.
രാജ്യത്തെ മതപരവും ജാതീയവും ഭാഷാപരവും വസ്ത്രത്തിന്റേയും ഭക്ഷണത്തിന്റേയും പേരിൽ നരേന്ദ്ര മോദി സർക്കാർ വിഭജിക്കുന്നു. ഓരോ ദിവസവും ഒരു ഇന്ത്യക്കാരൻ മറ്റൊരു ഇന്ത്യക്കാരനുമായി തർക്കത്തിലും കുഴപ്പത്തിലും ഏർപ്പെടാൻ പുതിയ കാരണങ്ങളുണ്ടാക്കുന്നു. 
ഭരണഘടനാ മൂല്യങ്ങൾ ചവിട്ടി മെതിക്കപ്പെടുന്നു, പ്രതിഷേധ ശബ്ദങ്ങളെ നിശബ്ദമാക്കുന്നു, ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുന്നു, ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നു, രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും ഇല്ലാതാക്കുന്നു, ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകളെ ഇല്ലായ്മ ചെയ്യാൻ കേന്ദ്ര ഏജൻസികളേയും പണത്തേയും ഉപയോഗിച്ച് കേന്ദ്ര സർക്കാർ ആയുധമാക്കുന്നു, പിരിക്കുന്ന നികുതി ആനുപാതികമായി സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല, ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും അവരുടെ അടിസ്ഥാന അവകാശങ്ങൾ പോലും അനുഭവിക്കാൻ കഴിയുന്നില്ല. രാജ്യത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന മോദി സർക്കാരിൻ്റെ നിലപാടുകൾക്കെതിരെയാണ് രാജ്യത്ത് രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ പദയാത്ര നടത്തുന്നത്. 
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബർ 11ന് രാവിലെയാണ് കേരള അതിർത്തിയിലെത്തുന്നത്.
കേരള അതിർത്തിയായ കളിക്കാവിളയിൽനിന്ന് സംസ്ഥാന യാത്രയ്ക്ക് സ്വീകരണം നൽകും. രാവിലെ ഏഴുമുതൽ 10 വരെയും വൈകീട്ട് നാലു മുതൽ രാത്രി ഏഴുവരെയുമായി ഓരോ ദിവസവും 25 കി.മീറ്റർ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത്.
 തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയപാത വഴിയും തുടർന്ന് തൃശ്ശൂരിൽനിന്ന് നിലമ്പൂർ വരെ സംസ്ഥാനപാത വഴിയുമാണ് ജാഥ കടന്നുപോകുന്നത്.
പാറശ്ശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തിയതികളിൽ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15,16 തിയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17,18,19,20 തിയതികളിൽ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തിയതികളിൽ തൃശൂർ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാട്ടും പര്യടനം നടത്തും. 27ന് ഉച്ചയ്ക്കുശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28നും 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണാടകയിലേക്ക് കടക്കും.
 പദയാത്രയിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്ന് 3000 കോൺഗ്രസ് പ്രവർത്തകരെ ഭാരത് ജോഡോ പദയാത്രയിൽ പങ്കെടുപ്പിക്കാൻ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയിൽ തീരുമാനിച്ചു. ഡി സി സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. അഡ്വ.എൻ.കെ.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി,വയനാട് ജില്ലാ ജാഥാ കോ ഓഡിനേറ്റർ ഗോകുൽദാസ് കോട്ടയിൽ, മംഗലശ്ശേരി മാധവൻ മാസ്റ്റർ, എ.പ്രഭാകരൻ മാസ്റ്റർ, അഡ്വ.എം.വേണുഗോപാൽ, എം.ജി.ബിജു, എക്കണ്ടി മൊയ്തൂട്ടി, സിൽവി തോമസ്, പി.വി. ജോർജ്ജ്, കമ്മ മോഹനൻ, എ.എം. നിശാന്ത്, വി.വി.നാരായണവാര്യർ, ലത്തീഫ് ഇമ്മിനാണ്ടി, ചിന്നമ്മ ജോസ്, മണ്ഡലം പ്രസിഡണ്ടുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *