പെൻസിൽ ഡ്രോയിങ് മത്സരം നടത്തി
ബത്തേരി: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയോടനുബന്ധിച്ച്, ചെതലയം കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ, സർവജന ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പ്ലസ് ടു വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് മത്സരം നടത്തി. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ജിജി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പി ആർ ഒ .രമ്യ യോഗത്തിന് സ്വാഗതം ആശംസിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഡെല്ലസ് ജോസഫ് നന്ദി അറിയിച്ചു.
“നല്ല ഭക്ഷണം, നല്ല ആരോഗ്യം” എന്ന വിഷയത്തിൽ വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കാളികളായി. വിജയികൾക്ക് ആരോഗ്യ മേള നടക്കുന്ന അമ്പലവയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.





Leave a Reply