March 29, 2024

സെപ്തംബർ ആറിന് കളക്ട്രേറ്റിനു മുൻപിൽ ഉപവാസം സംഘടിപ്പിക്കും : കെ എസ് എസ് പി എ

0
Img 20220830 164246.jpg
കൽപ്പറ്റ : കേരള സംസ്ഥാന സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ ) വയനാട് ജില്ലാ കമ്മിറ്റി അധ്യാപക ദിനമായ സെപ്തംബർ അഞ്ചിന് സംഘടനയിലെ ഏറ്റവും മുതിർന്ന അധ്യാപകരെ ആദരിക്കാനും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ക്ഷേമാശ്വാസ കുടിശ്ശികയും പെൻഷൻ പരിഷ്കരണ കുടിശ്ശികയും കാലതാമസം വരുത്താതെ വിതരണം ചെയ്യുക , ഉത്സവബത്ത അലവൻസ്  5000 അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ ആറിന് കളക്ട്രേറ്റിനു മുൻപിൽ ഉപവാസം നടത്തുവാനും തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡന്റ് പി.കെ. വിപിനചന്ദ്രൻ അധ്യക്ഷതവഹിച്ചു. സെബാസ്റ്റ്യൻ മാസ്റ്റർ, സഖറിയ, രാമനുണ്ണി, വിജയമ്മ, വേണുഗോപാൽ കീഴ്ശേരി, ജേക്കബ്, ശശിധരൻ , മൈമൂന തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *