August 6, 2026

അത്തച്ചമയ റാലിയുമായി അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

0
IMG-20220830-WA00752.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വെള്ളമുണ്ടയില്‍ അത്തച്ചമയ റാലി സംഘടിപ്പിച്ചു.റാലിക്ക് ശേഷം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന സമാപന യോഗം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സീനത്ത് വൈശ്യന്‍ ,സല്‍മത് ഇ.കെ, ഗ്രാമപഞ്ചായത്തംഗങ്ങളായ റംല മുഹമ്മദ്,എം.ലതിക,സി.വി രമേശന്‍,പി.രാധ,അല്‍ കറാമ പ്രതിനിധികളായ അപര്‍ണ്ണ.പി.സി,പ്രിന്‍സ് മാത്യു,റഷീദ് മഞ്ചേരി,ദിവ്യ.കെ തുടങ്ങിയവര്‍ സംസാരിച്ചു.മനോഹരമായി ചമയമൊരുക്കിയ വിദ്യാര്‍ത്ഥികള്‍ സമാപന സെഷനില്‍ പാട്ടും ഡാന്‍സുമൊക്കെയായി റാലി ആഘോഷമാക്കി. ജനപ്രതിനിധികള്‍ ചേര്‍ന്ന് മധുര വിതരണവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *