May 16, 2026

മാനന്തവാടി നഗര വികസനം : പുതിയ ചുവടുവെപ്പുമായി നഗര സഭ

0
IMG-20220831-WA00862.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നഗരവികസനം മുന്നില്‍ കണ്ട് പുതിയ ചുവടുവെപ്പുമായി മാനന്തവാടി നഗരസഭ. കെട്ടിട ഉടമകളുമായി നഗരസഭ അധികൃതര്‍ ചര്‍ച്ച നടത്തി.കെട്ടിട ഉടമകളുടെ ആശങ്കകള്‍ അകറ്റിക്കൊണ്ട് മാനന്തവാടിയുടെ വികസനത്തിന് വേണ്ടി മുനിസിപ്പാലിറ്റി എടുക്കുന്ന തീരുമാനങ്ങളുമായി യോജിച്ച് പോകുവാന്‍ യോഗം തീരുമാനിച്ചു.നഗരത്തിലെ കാലപഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതടക്കമുള്ള നൂതന പദ്ധതികളുമായാണ്‌നഗരസഭ മുന്നിട്ടിറങ്ങുകയും കെട്ടിട ഉടമകളുടെ യോഗം വിളിച്ചുകൂട്ടുകയും ചെയ്തത്.കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനും കെട്ടിട ഉടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന്നായി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. നഗരത്തില്‍ കാലപഴക്കം ചെന്ന കെട്ടിടങ്ങള്‍ നഗര വികസനത്തിന് തടസമാകുമെന്ന കണ്ടെത്തലാണ് പുതിയ പുനരുദ്ധാരണ പദ്ധതിയുമായി നഗരസഭ മുന്നിട്ടിറങ്ങുന്നത്. വരുന്ന ദിവസങ്ങളില്‍ കച്ചവടക്കാരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കുവാനും യോഗം തീരുമാനിച്ചു.
നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വിപിന്‍ വേണുഗോപാല്‍, പി വി.എസ് മൂസ, ലേഖാ രാജീവന്‍, സീമന്തിനി സുരേഷ്,കൗണ്‍സിലര്‍മാരായ പി.ഷംസുദ്ദീന്‍,പി.വി.ജോര്‍ജ്, ഷിബു ജോര്‍ജ്, വി.ഡി. അരുണ്‍ കുമാര്‍ ,മാര്‍ഗരറ്റ് തോമസ്, ടി.ജി.ജോണ്‍സന്‍, പി.എം.ബെന്നി, ശാരദ സജീവന്‍, സിനി ബാബു, കെട്ടിട ഉടമ സംഘടനകളുടെ ഭാരവാഹികളായ ബ്രാന്‍ അലി നിരണ്‍, പി.മുകുന്ദന്‍, ഫാ: റോയിസണ്‍, എന്‍.എ.ഫൗലാദ്, എന്നിവര്‍ സംബന്ധിച്ചു.തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *