July 16, 2026

ബഡ്‌സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

0
ബഡ്‌സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ
 കാട്ടിക്കുളം : തിരുനെല്ലി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്‍ന്റെയും നേത്യത്വ്വത്തില്‍  തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ച ബഡ്‌സ് പാരഡൈസ്  സ്‌പെഷ്യല്‍ സ്‌കൂള്‍ മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എ ഒ ആര്‍ കേളു ഉദ്ഘടനം ചെയ്തു. വയനാട്  ജില്ലയില്‍ തന്നെ മാതൃകയാവുന്ന ഒരു മോഡേണ്‍ സ്‌കൂള്‍ ആയി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന്  അദ്ദേഹം  പറഞ്ഞു .പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി അധ്യക്ഷത വഹിച്ചു.  സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ റുഖിയ സൈനുദീന്‍ സ്വാഗതം പറഞ്ഞു .സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍   അനന്തന്‍നമ്പ്യാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ..ജില്ലാ ഡിവിഷന്‍ മെമ്പര്‍ എ എന്‍ പ്രഭാകരന്‍ പഠന കിറ്റ് വിതരണം ചെയ്തു .കുടുംബശ്രീ ജില്ലാ മിഷന്‍  എഡിഎംസി ഹാരിസ് കെ എ മുഖ്യ പ്രഭാഷണം നടത്തി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *