March 29, 2024

പാലിന് വില വര്‍ദ്ധിപ്പിക്കണം കേരള സംസ്ഥാന ക്ഷീരകര്‍ഷക കോണ്‍ഗ്രസ് മലബാര്‍ മേഖലാ നേതൃത്വം

0
കല്‍പ്പറ്റ:  ക്ഷീര കര്‍ഷകര്‍ക്ക് ഉത്പാദനത്തിന് അനുപാതികമായി പാലിന് വില വര്‍ദ്ധിപ്പിക്കണമെന്ന് കേരള സംസ്ഥാന ക്ഷീരകര്‍ഷക കോണ്‍ഗ്രസ് മലബാര്‍ മേഖലാ നേതൃത്വം. .രണ്ട് വര്‍ഷം കൊണ്ട് കാലിത്തീറ്റക്ക് 260 രൂപ വര്‍ദ്ധിപ്പിച്ച് 1290രൂപയായപ്പോള്‍ പാലിന് 3-വര്‍ഷം മുമ്പിലുള്ള വിലായാണ് ഇപ്പോഴും ലഭിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു ഗുണമേന്മയും ഇല്ലാത്ത പാല്‍ ഇവിടെ വില്‍പ്പന നടത്തുന്നുണ്ടെന്നും പ്രളയം മൂലം കന്നുകാലികളെ നഷ്ടപ്പെട്ട കര്‍ഷകന് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്നും യൂണിയന്‍ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ജോയ് പ്രസാദ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലാ പ്രസിഡന്റ് എ.പി.പീതാംമ്പരന്‍ അധ്യക്ഷത വഹിച്ചു.എം.ഒ. ദേവസ്യ, ടി.അനില്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഹരിദാസ് കുറുപ്പ്, അജിത് പ്രസാദ്, എം.വി.ലൂക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *