June 20, 2026

കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
വനംവകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.ബാവലി തോണിക്കടവിലുള്ള തുറമ്പൂർ കോളനിയിലെ ബസവന്റ മകൻ കെഞ്ചൻ (46) ആണ് മരിച്ചത്.
വയനാട് വന്യജീവി സങ്കേതത്തിൻ തോൽപ്പെട്ടി  റെയിഞ്ചിലുള്ള ബാവലി ഫോറസ്റ്റ് സെക്ഷനിൽ താൽക്കാലിക വാച്ചർ ആണ് കെഞ്ചൻ, ആന്റി പോച്ചിങ്ങ് ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.ഞായറാഴ്ച രാത്രിയാണ് സംഭവം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *