April 19, 2024

മക്കൾ സൗഭാഗ്യത്തിൽ സന്തുഷ്ടനായ കുഞ്ഞവുള്ള ഹാജി പിതൃദിനത്തിൽ താരമായി

0
 സി.വി.ഷിബു.
മാനന്തവാടി. :
ഇരുപത്തിയൊന്ന്  മക്കളെ കൊണ്ട്    സന്തുഷ്ടനായ 82 വയസ്സുള്ള കുഞ്ഞവുള്ളഹാജി പിതൃദിനത്തിൽ താരമായി. മാധ്യമങ്ങളിൽ കുടുംബത്തെക്കുറിച്ച് വാർത്ത വന്നതോടെയാണ് ഇദ്ദേഹം ഞായറാഴ്ച ശ്രദ്ധാ കേന്ദ്രമായത്.
ഇരുപത്തിമൂന്ന് മക്കളാണ് കുഞ്ഞവുള്ള ഹാജിക്ക് ഉണ്ടായിരുന്നത്. രണ്ട് മക്കൾ മരിച്ചു. .
വെള്ളമുണ്ട സിറ്റി എട്ടേനാലിലെ
എല്ലാവരും പ്രിയത്തോടെ വിളിക്കുന്ന
തോലൻ കുഞ്ഞവുള്ള ഹാജി എന്ന തോലൻ കുഞ്ഞബ്ദുള്ള ഹാജിക്ക് മൂന്ന് ഭാര്യമാരിലായാണ് 21 മക്കളുള്ളത്. ഭാര്യമാരായ ആയിഷ (75)ആമിന (70)ഫാത്തിമ (65)
എന്നിവരോടും മക്കളും മരമക്കളോടൊപ്പവുമുള്ള കുഞ്ഞവുള്ള ഹാജിയുടെ
ജീവിതം ഏറെ സന്തോഷത്തിലാണ്.
ആയിഷക്ക് 11
ഉം ആമിനക്ക് മൂന്നും ഫാത്തിമക്ക് ഏഴും മക്കളാണുള്ളത്. 
കുഞ്ഞവുള്ള ഹാജി 15-ാം വയസ്സിൽ എട്ട് വയസ്സുള്ള കൈപ്പാണി ആയിഷയെയാണ് 
 ആദ്യ വിവാഹം കഴിച്ചത്.
.
 ആയിഷയുടെആദ്യ പ്രസവത്തിൽ തന്നെ ആൺകുഞ്ഞ് മരണപ്പെടുകയായിരുന്നു.ഇപ്പോൾ ആയിഷക്ക് എട്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. കുഞ്ഞ വുള്ള ഹാജിയുടെ ഇരുപതാം വയസ്സിലാണ് അഞ്ചാംപീടിക സ്വദേശിനി സൈദ് ആമിനയെ വിവാഹം കഴിച്ചത്.
രണ്ട്ആൺകുട്ടികളും 'ഒരു പെൺകുട്ടിയുമാണ് .ഒരു കുട്ടി ചെറുപ്പത്തിലേ മരണപ്പെട്ടു.
ആദ്യം മൂന്ന് ഭാര്യമാരുമായി ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.
കാലം കടന്നു പോവുകയും
 മക്കളും പേരമക്കളുമായി അംഗസംഖ്യ കൂടിയതോടെ പിന്നീട് രണ്ട് വീടുകൾ കൂടി നിർമ്മിച്ച് ഭാര്യമാരെയും മക്കളെയും അവിടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു. വെള്ളമുണ്ട സിറ്റി ഒഴുക്കൻമൂല റോഡിൽ അടുത്തടുത്തായാണ് കുഞ്ഞബ്ദുള്ള ഹാജിയുടെ മൂന്ന് ഭാര്യമാരുടെയും വീടുകൾ.
മക്കളും പേരമക്കളുടെതുമടക്കം ഇവിടെ 20 ലേറെ വീടുകളുള്ളതിനാൽ ഈ പ്രദേശം തോലൻ കോളനി എന്നാണറിയപ്പെടുന്നത്.
കുഞ്ഞബ്ദുള്ള ഹാജി -ആയിഷ ദമ്പതിമാർക്ക് മക്കളും പേരമക്കളും മരുമക്കളുമടക്ക് 85 പേരാണുള്ളത്.
കുഞ്ഞബ്ദുള്ള ഹാജി- അമിന ദമ്പതിമാർക്ക് മക്കളും പേരമക്കളും മരുമക്കളുമടക്കം 25 അംഗങ്ങളുണ്ട്. കുഞ്ഞബ്ദുള്ള ഹാജി -ഫാത്തിമ ദമ്പതികൾക്ക് മക്കളും മരുമക്കളുമടക്കം കുടുംബത്തിൽ 21 പേരാണുള്ളത്.
    ക്യഷിയും മറ്റ് ബിസിനസ്സുകളുമായി കുടുംബ ജീവിതം കഴിയുന്ന കുഞ്ഞബ്ദു ള്ള ഹാജി ഇപ്പോഴും ക്യഷിയിടങ്ങളിൽ അത്യാവശ്യം ജോലി ചെയ്യാറുണ്ട്.
'ഏത് കാര്യത്തിലും കുഞ്ഞ വുള്ള ഹാജി തീരുമാനിക്കുന്നതാണ് ഇന്നും കുടുബത്തിന്റെ അവസാന വാക്ക് .
കല്യാണമായാലും, ഗൃഹപ്രവേശന മായാലും, മറ്റ് എന്ത് കാര്യമായാലും, മക്കളും പേരമക്കളും ഇപ്പോഴും ഉപദേശവും നിർദ്ദേശവും തേടുന്നത് 82 കാരനായ കുഞ്ഞവുള്ള ഹാജിയിൽ നിന്നാണ്. 
പിതാവിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ മക്കളും, ഉപ്പാപ്പയിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ മാത്രമേ പേരമക്കളും
മരുമക്കളും എല്ലാ കാര്യങ്ങളും ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യൂ.
പലകാര്യങ്ങൾക്കുംമക്കൾക്കും പേരമക്കൾക്കും വിത്യസ്തമായ അഭിപ്രായമാണെങ്കിലും ഹാജിയുടെ വാക്കാണ് മുഖവിലക്കെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്.
മൂന്ന് ഭാര്യമാരുള്ള ഹാജിയാരുടെ കുടുംബ ജീവിതം എല്ലാവർക്കും മാതൃകയാവുകയാണ്. മുമ്പ് ഹജ്ജിന് പോയപ്പോഴും ഇദ്ദേഹം മൂന്ന് ഭാര്യമാരെയും ഒപ്പം കൂട്ടിയിരുന്നു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *