മാനന്തവാടിയിൽ നാളെ (ബുധനാഴ്ച) കരിദിനാചരണവും നഗരസഭാ മാർച്ചും.
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ റോഡുകൾ പലതും ഗതാഗത യോഗ്യമല്ലാതായതോടെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. റോഡുകൾ നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് (നാളെ) ബുധനാഴ്ച കരിദിനമായി ആചരിക്കും. രാവിലെ പത്ത് മണിക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് ജനകീയ മാർച്ചും തുടർന്ന് നഗരസഭ ഓഫീസിനു മുമ്പിൽ ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.





Leave a Reply