November 9, 2026

ജുനൈദ് കൈപ്പാണി യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറി.

0
131.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം:യുവജനതാദൾ സെക്കുലർ സംസ്ഥാന സെക്രട്ടറിയായി ജുനൈദ് കൈപ്പാണിയെ തിരുവനന്തപുരത്തു ചേർന്ന യുവജനതാദൾ എസ് സംസ്ഥാന കൗൺസിൽ യോഗം തിരഞ്ഞെടുത്തു. 
വയനാട് വെള്ളമുണ്ട സ്വദേശിയായ ജുനൈദ് വിദ്യാർത്ഥി ജനതാദൾ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്,
വയനാട് ജില്ലാ സെക്രട്ടറി, ആറു വർഷത്തോളം
വിദ്യാർത്ഥി ജനതാദൾ സംസ്ഥന പ്രസിഡന്റ്,ദേശീയ സെക്രട്ടറി.,യുവജനതാദൾ  വയനാട് ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.നിലവിൽ യുവജനതാദളിന്റെ സംസ്ഥാന കമ്മിറ്റിയംഗമാണ്.വിദ്യാർത്ഥിയായിരിക്കെ
വിദ്യാർത്ഥി ജനതാദളിന്റെ കേരളാ യൂണിവേഴ്സിറ്റി യൂണിയൻ പാർലിമെന്ററി പാർട്ടി   ലീഡറായും തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അന്ന് ജനതാദൾ എസ് ദേശീയ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ പ്രത്യേക അഭിനന്ദനത്തിനു അർഹനായിട്ടുണ്ട്.
കോമേഴ്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള ജുനൈദ് മനഃശാസ്ത്രത്തിൽ പി.ജി.യും കരസ്ഥമാക്കിയിട്ടുണ്ട്.
നിരവധി ശ്രദ്ധേയമായ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
മികച്ച പൊതുപ്രവർത്തകനുള്ള ധർമികം മാസിക അവാർഡും ശ്രീനാരായണ ഗുരു സംസ്‌കാരിക പരിഷത്‌ പുരസ്കാരവും  ലഭിച്ചിട്ടുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *