May 30, 2026

നാടൊരുമിച്ചു ഒരു സർക്കാർ പള്ളിക്കൂടത്തിനു വേണ്ടി

0
IMG-20190716-WA0313.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: അടച്ചു പൂട്ടി പോകുമെന്ന് കരുതിയിരുന്ന എരുമക്കൊല്ലിയിലെ സർക്കാർ പള്ളിക്കൂടത്തെ കാത്തു സൂക്ഷിക്കാൻ തയ്യാറായി ഇവിടുത്തെ നാടും നാട്ടുകാരും.
ഒരു നാടിന്റെ മുഴുവൻ അക്ഷര വെളിച്ചമായി നില നിന്നിരുന്ന എരുമക്കൊല്ലി ഗവണ്മെന്റ് യൂ പി സ്കൂൾ ഇന്ന് വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഈ പോക്ക് വിദ്യാലയത്തിന്റെ വാതിലുകൾക്ക് ആയുഷ്കാലത്തേക്കുള്ള പൂട്ട് വീഴാൻ കാരണമാകുമെന്ന് തിരിച്ചറിഞ്ഞ വിദ്യാലയത്തിലെ അധ്യാപകരും പൂർവവിദ്യാർഥിക്കാളും സർവ്വവിധ പിന്തുണയുമായി ഒരുമിച്ച് രംഗത്തിറങ്ങി. ഈ അധ്യയനവർഷം ആരംഭിച്ച അന്ന് മുതൽ ശനിയും, ഞായറും, അടക്കം പ്രവർത്തി ദിനങ്ങളാക്കി അക്കാദമിക്ക് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ്.
ഇതിന്റെ ഭാഗമായി കരാർ തൊഴിലാളികളായ അധ്യാപകരടക്കമുള്ളവരും പൂർവ്വ വിദ്യാർത്ഥികളും, സ്കൂൾ ശുചീകരണവു സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും ഏറ്റെടുത്തു.
ഈ വിദ്യാലയത്തിലെ അധ്യാപികയും സംസ്ഥാന റിസോഴ്സ് പേഴ്സസണും ആയിരുന്ന ബി.എസ്.അനീഷയുടെ നേതൃത്വത്തിൽ അക്കാദമിക്ക് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി വരുന്നു.  പൂർവ്വ വിദ്യാർത്ഥികളായ കെ.രതീഷ്, ജിജീഷ് (പി.ടി.എ.പ്രസിഡണ്ട്), ടി.എം.ഷാജി എന്നിവരുടെ ഒരു സംഘം പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകരുടെ ഒപ്പം എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *