പോലീസ് രാജിനെതിരെ പ്രതിഷേധ പ്രകടനം നടത്തി
കൽപ്പറ്റ: സി പി എമ്മിന്റേയും എസ് എഫ് ഐ യുടെയും കലാലയ ആക്രമത്തിനും കൊലവിളിക്കുമെതിരെ സമാധാനപരമായി സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തിയ എം എസ് എഫ് നേതാക്കൻമാരേയും പ്രവർത്തകരേയും നിഷ്ഠൂരമായി പോലീസ് അടിച്ചമർത്തിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റ മുൻസിപ്പൽ മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി സി.മൊയ്തീൻ കുട്ടി, പി.ബീരാൻ കോയ, പി.പി.ഷൈജൽ, കെ.എം.തൊടി മുജീബ് ,എ.പി.ഹമീദ്, കെ.കെ.കുഞ്ഞമ്മദ്, അബൂ ഗൂഡലായ്, അലവി വടക്കേതിൽ, എൻ.മുസ്തഫ, പി.കുഞ്ഞൂട്ടി, കെ.ടി.യൂസഫ്, റൗഫ്ട്ട വത്തെടുക, അസീസ് അമ്പിലേരി ,സലാം മുണ്ടേരി, കെ.ടി.ഹംസ, പി.ഒ.മുഹമ്മദ്, മുഹമ്മദാലി വെള്ളാരംകുന്ന് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി





Leave a Reply