മാഹി നിർമ്മിത വിദേശമദ്യവുമായി കെ.എസ്.ഇ.ബി ഓവര്‍സിയര്‍ പിടിയില്‍
വെള്ളമുണ്ട;അഞ്ചര ലിറ്റര്‍ മാഹി നിര്‍മിത വിദേശമദ്യവുമായി കെ എസ് ഇ ബി ഓവര്‍സിയര്‍ പോലീസ് പിടിയിലായി.പിറവം സ്വദേശി ചാരുപ്ലാവില്‍ അനില്‍ പി ചാക്കോ(44)വിനെയാണ് തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്.ഇന്നലെ രാത്രിയില്‍ കരിമ്പിലില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് തൊണ്ടര്‍നാട് പോലീസ് ഇന്‍സ്പെക്ടര്‍ കെ വി മഹേഷും സംഘവും ഇയാളെ പിടികൂടിയത്.കോറോം സെക്ഷന്‍ കെ എസ് ഇ ബി ഓഫീസിലെ ഓവര്‍സിയറായ ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നാണ് മദ്യം പിടികൂടിയത്.സി പി ഒ മാരായ ചന്ദ്രകുമാര്‍,അഷ്കീര്,എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
Leave a Reply