July 14, 2026

വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് പടിഞ്ഞാറത്തറയിൽ ഔപചാരിക തുടക്കം.

0
IMG-20191113-WA0143.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: കൗമാര കിരീടത്തിനായുള്ള രാപകൽ പൂരത്തിന് ആവേശ തുടക്കം. കലാ പ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹത്തിന് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ അങ്കണം വേദിയാകും. സദസ്സ് നിറച്ച കലാ പ്രേമികളുടെ മനസ്സ് നിറച്ച് അരങ്ങിൽ ആടിത്തിമിർത്ത് കലാപ്രതിഭകൾ തങ്ങളുടെ സ്കൂളിനായി ആവേശത്തോടെ മത്സരിക്കും. ഇനിയുള്ള 2 ദിനങ്ങളിൽ പ്രദേശം മുഴുവൻ അരങ്ങൊഴിയാതെ ഉത്സവാന്തരീക്ഷത്തിൽ ആറാടും. വയനാട്ടിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്കൂളിലെയും മികവുറ്റ മൂവായിരത്തോളം കലാപ്രതിഭകൾ ചേർന്ന് അരങ്ങിനെ സമ്പന്നമാക്കും.
            കലാ വിസ്മയത്തിന്റെ ഉദ്ഘാടനം സി കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബി നസീമ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ അദീല അബ്ദുള്ള, സിനിമാതാരം അനു സിത്താര, വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര എന്നിവർ സംസാരിച്ചു.
        
            
           
റിപ്പോർട്ട് :ആര്യ ഉണ്ണി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *