June 14, 2026

പൗരത്വ സമരം: കേസുകൾ പിൻവലിക്കണം: മുജാഹിദ് സമ്മേളനം

0
By ന്യൂസ് വയനാട് ബ്യൂറോ
ചുള്ളിയോട്: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ എടുക്കുന്ന പോലീസ് കേസുകൾ അവസാനിപ്പിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചുള്ളിയോട് സംഘടിപ്പിച്ച സുൽത്താൻ ബത്തേരി മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
മനുഷ്യരേ, നാം ഒന്നാണ് എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
സമാധാനപരമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെയാണ് പോലീസ് നടപടികൾ സ്വീകരിച്ച് വരുന്നത്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെയും, മതനിരപേക്ഷ മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള സമരങ്ങളെ അക്രമ മാർഗത്തിലേക്ക് തിരിച്ച് വിടാനും, സമരങ്ങൾക്ക് മതപരമായ നിറം നൽകി അപരവൽക്കരിക്കാനും നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ട് വന്നത് സ്വാഗതാർഹമാണ്. ഈ അനുകുല സാഹചര്യത്തെ ഉപയോഗപ്പെടുത്തി ദേശീയ പ്രക്ഷോഭം  വ്യാപകമാക്കാൻ മതനിരപേക്ഷ കക്ഷികൾ ശ്രദ്ധിക്കണം. 
അഷ്റഫ് കൊളഗപ്പാറ അദ്ധ്യക്ഷത വഹിച്ചു
സമ്മേളനം നബീൽ സ്വലാഹി ഉൽഘാടനം ചെയ്തു വിവിധ വിഷയങ്ങളെ അധികരിച്ച് ഹാരിസ് ബ്നു സലിം , ടി മുഹമ്മദ്,
ഹംസശകിർ അൽഹിക്കമി, മുനീർ നജാത്തി, സി.ഐ ഷാജി, അൻസിൽ, ഷാഫി സ്വലാഹി തുടങ്ങിയവർ സംസാരിച്ചു
പി എം മൗലവി സ്വാഗതവും മുജീബ് എരുമാട് നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *