June 13, 2026

വെള്ളമുണ്ട ഡയാലിസിസ് കേന്ദ്രത്തിന് പ്രവാസികൂട്ടായ്മയുടെ ആദ്യഫണ്ട് കൈമാറി

0
kmcc.jpeg
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട;ജില്ലയിലെ ഏക സൗജന്യ ഡയാലിസിസ് കേന്ദ്രമായ വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിനായി പ്രവാസി കൂട്ടായ്മയുടെ ആദ്യ ഫണ്ട് കൈമാറി.കെ എം സി സി യുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളുടെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ സമാഹരിച്ച മൂന്ന് ലക്ഷം രൂപയാണ് കൈമാറിയത്.പ്രതിമാസം ഏഴുലക്ഷത്തോളം രൂപാ ചിലവ് വരുന്ന സ്ഥാപനത്തിനായി സ്ഥിരമായി സഹായം നല്‍കുന്ന പദ്ധതിയാണ് കെഎംസിസി ആവിഷ്‌കരിച്ചിരിക്കുന്നത്.ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെബി നസീമ ആദ്യഫണ്ട കെഎംസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കെസി അസീസില്‍ നിന്നും സ്വീകരിച്ചു.ചടങ്ങില്‍ അല്‍കരാമ ഫൗണ്ടേഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം സി ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.ചടങ്ങില്‍ വെച്ച് സംസ്ഥാനത്താദ്യമായി വൃക്ക രോഗികളുടെ ആശ്വാസത്തിനായി ജീവനം പദ്ധതിക്ക് തുടക്കമിട്ട ജില്ലാ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ കെബി നസീമ,എ പ്രഭാകരന്‍ മാസ്റ്റര്‍,എ എന്‍ പ്രഭാകരന്‍,എ ദേവകി തുടങ്ങിയവരെ ഫൗണ്ടേഷന്‍ ആദരിച്ചു.കൈപ്പാണി ഇബ്രാഹിം,മംഗലശ്ശേരി നാരായണന്‍,പി തങ്കമണി,തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.8 മാസം മുമ്പ് പ്രവാസി വ്യവസായിയും അല്‍കരാമ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കുനിങ്ങാരത്ത് നാസര്‍ സൗജന്യമായി നിര്‍മിച്ച് നല്‍കിയ കേന്ദ്രത്തില്‍ നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 32 രോഗികളാണ  ഡയാലിസിസിനായി എത്തുന്നത്.ഇതിന് പുറമെ ഭിന്നശേഷിവിഭാഗക്കാര്‍ക്കായി സ്‌പെഷ്യല്‍ സ്‌കൂളും സൗജന്യമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.33 കുട്ടികളാണ് ഇവിടെയുള്ളത്. 10 ജീവനക്കാരും ജോലിക്കായുണ്ട്.നാട്ടുകാര്‍ നല്‍കുന്ന സംഭവനയിലൂടെയാണ് സ്ഥാപനം മുന്നോട്ട് പോവുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *