June 14, 2026

ജപ്തിക്കെതിരെ എഫ്. ആർ.എഫ്. വില്ലേജ് ഓഫീസ് ധര്‍ണ്ണാസമരം നടത്തി.

0
IMG-20200310-WA0113.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തില്‍ പനമരം വില്ലേജ് ഓഫീസ് ബഹുജന ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. 
ധര്‍ണ്ണാ സമരത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
ധനകാര്യസ്ഥാപനങ്ങള്‍ കര്‍ഷകരോട് കാണിക്കുന്ന ദയയില്ലാത്ത നടപടികള്‍ക്കെതിരെയാണ് സമരം.
ധനകാര്യ സ്ഥാപന അധികൃതര്‍ വീട്ടില്‍ കയറി ഭീഷണി പെടുത്തുന്നതോട്കൂടി മാനഹാനിയും ഭയവും നേരിടുന്ന കര്‍ഷകര്‍ ജീവനൊടുക്കുന്നത് നിത്യ സംഭവമായ കഴ്ച്ചയാണ്. ഇത്തരം നടപടിയുമായി  ധനകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നാല്‍ ഇവരെ പിടിച്ചുകെട്ടുമെന്നും സമരം മുന്നറിയിപ്പ് നല്‍കി.
പനമരം വില്ലേജ് ഓഫീസിനുമുന്നില്‍ നടന്ന സമരം എന്‍. ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. എ.എന്‍. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ടി. ഇബ്രാഹിം, വിദ്യാധരന്‍, ഒ.ആര്‍. വിജയന്‍, അപ്പച്ചന്‍, രാജന്‍ നീര്‍വാരം തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *