മുസ്ലിം ലീഗ് സ്ഥാപകദിനം ആചരിച്ചു
അഭിമാനകരമായ അസ്തിത്വത്തിന്റെ ത്യാഗോജ്വലമായ 72 ആണ്ടുകൾ എന്ന മുദ്രാവാക്യവുമായി റിയാദ് കെഎംസിസി മാനന്തവാടി മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആചരിച്ചു.
മാനന്തവാടി മണ്ഡലം ഗ്രുപ്പിൽ നടന്ന ഓൺലൈൻ പ്രോഗ്രാമിൽ മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി മനാഫ് സാഹിബ് സ്വാഗതം പറഞ്ഞു.
വൈദേശിക അധിനിവേശത്തിനെതിരെ പൊരുതിനിന്ന മുസ്ലിം ജനത നേതൃത്വ രാഹിത്യത്തിലേക്ക് വഴുതിവീണപ്പോള്‍ കൈപിടിച്ചു മുന്നോട്ട് നടത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് എന്ന് ഉൽഘടനം നിർവഹിച്ചു കൊണ്ട് വയനാട് ജില്ലാ പ്രസിഡന്റും റിയാദ് സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ കൂടിയായ പി സി അലിസാഹിബ് പറഞ്ഞു. പ്രഭാഷണം നടത്തികൊണ്ട് വയനാട് ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി അസീസ് കോറോം ഇന്നിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ പ്രസക്തിയെ കുറിച്ചും മുസ്ലിം ലീഗ് സമുദായത്തിന് നേടികൊടുത്ത നേട്ടങ്ങളെ കുറിച്ചും സംസാരിക്കുകയുണ്ടായി.
തുടർന്ന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മൊയ്ദീൻ കൊയസാഹിബ് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി വിളിച്ചോതുന്നതരത്തിൽ പ്രഭാഷണം നടത്തുകയുണ്ടായി.
മണ്ഡലം പ്രസിഡന്റ് സമീർ അഞ്ചുകുന്ന് അധ്യക്ഷധവഹിച്ച പരിപാടിയിൽ വയനാട് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് സാഹിബ് മേപ്പാടി, ഷറഫു സാഹിബ് കുമ്പള, മുഹമ്മദലി സാഹിബ് ബത്തേരി, റഫീഖ് കൂളിവയൽ, ശാദുലി വാളാട്, സഫീർ വെള്ളമുണ്ട, മുസ്തഫ പുലിക്കാട്, അസീസ് വാളാട്, മുജീബ് വെള്ളമുണ്ട, ഹകീം വാളാട് തുടങ്ങിയവർ സംസാരിച്ചു.
പരുപാടി വൻ വിജയമാക്കിത്തന്ന മുഴുവൻ ആളുകൾക്കും മാനന്തവാടി മണ്ഡലം ട്രഷറർ ഫൈസൽ സാഹിബ് പേരിയ നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.




Leave a Reply