April 19, 2026

50 ലക്ഷം രൂപ വിനിയോഗിച്ച് കമ്പളക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഗ്യാലറി നിർമിക്കുന്നത് അനാവശ്യമെന്ന്

0
IMG-20200318-WA0142.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് :  ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വിനിയോഗിച്ച് കമ്പളക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഗ്യാലറി നിർമിക്കുന്നത് അനാവശ്യമെന്ന് പൊതുപ്രവർത്തകൻ പഞ്ചാര അഷ്റഫ് കമ്പളക്കാട്  പത്രസമ്മേളനത്തിൽ പറഞ്ഞു. വിസ്താരം കുറഞ്ഞ മൈതാനത്ത് ഗ്യാലറി കൂടി നിർമിച്ചാൽ അത് മത്സരങ്ങളെ പ്രതികൂമായി ബാധിക്കും. ഗ്രൗന്റിൽ സ്ഥല പരിമിതിയുള്ളത് പരിഹരിക്കുകയാണ് ആദ്യം വേണ്ടത്.
ഏതാണ്ട് രണ്ടര ഏക്കറോളം സ്ഥലത്തുള്ള ഗ്രൗണ്ട് പരിതാപാവസ്ഥയിലാണ്. കുണ്ടും കുഴിയും നിറഞ്ഞ മൈതാനത്തിൽ വീണ് 30 ഓളം കളിക്കാരാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം ചികിത്സ തേടിയത്. ഗ്രൗണ്ടിൽ പലയിടത്തും വെള്ളം തളം കെട്ടികിടക്കാറുണ്ട്. അശാസ്ത്രീയമായ രീതിയിൽ മുമ്പ് ഡ്രെയ്നേജ് നിർമിച്ചതും പ്രശ്നമാണ്. ചെറിയ മഴ പെയ്താൽ പോലും ഒഴുകി എത്തുന്ന വെള്ളം മൈതാനത്തിലെത്തി ഭീഷണിയായി മാറിയിരിക്കുകയാണ്. നിലവിൽ ഗ്രൗണ്ട് മത്സരങ്ങൾക്ക് ഉപയോഗ പ്രദമല്ല. കഴിഞ്ഞ ജില്ലാ കേരളോത്സവത്തോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന ഫുഡ്ബോൾ മത്സരങ്ങൾ ഗ്രൗണ്ട് ഫിറ്റല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എസ്.കെ.എം.ജെ. സ്കൂളിലേക്ക് മാറ്റിയത്. അതിനാൽ ഗ്രൗണ്ടിലെ പോരായ്മകൾ പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. അല്ലാതെയുള്ള ഗ്യാലറി നിർമാണം അനാവശ്യവും ദൂർത്തുമാണ്. നർമാണം തുടർന്നാൽ ജനകീയ സമരങ്ങൾ നടത്തുമെന്നും പഞ്ചാര അഷ്റഫ് പറഞ്ഞു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *