April 19, 2026

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും ഇനി മദ്യവില്‍പന.
ബാറുകള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ ഇനി ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ബിവറേജസ് എംഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ് തീരുമാനം അറിയിച്ചത്.
ബാറുകളില്‍ കൗണ്ടറുകളിലൂടെ പാഴ്‌സല്‍ കൊടുക്കുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *