August 13, 2026

അമിത വില : ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി
    കോവിഡ് രോഗ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. വില ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതികള്‍ കല്‍പ്പറ്റ þ- 04936 203370, സുല്‍ത്താന്‍ ബത്തേരി þ- 04936 246395, മാനന്തവാടി – 04935 244863 എന്നീ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.
 
      റേഷന്‍കടകളിലൂടെയും മാവേലി സൂപ്പര്‍മാര്‍ക്കറ്റിലൂടെയും പൊതുവിപണി യിലുടെയും ഗ്യാസ്, പെട്രോള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനായി  ജില്ലാ സപ്ലൈ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.  രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെ സേവനം ലഭ്യമാവും. ഫോണ്‍:04936 202273.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *