April 19, 2026

അതിർത്തിയിൽ കുടുങ്ങിയവരെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റാൻ നടപടി തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
എല്ലാ അതിർത്തികളും പൂർണമായും അടച്ചു .
അതിർത്തികളിൽ കുടുങ്ങിയവരെ കോവിഡ് കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. നിലവിൽ 250 ലധികം വാഹനങ്ങളിലായാണ് നൂറ് കണക്കിന് പേർ അതിർത്തിയിൽ കുടുങ്ങി കിടക്കുന്നത്. ഡോക്ടർമാരുടെയും പോലീസിനെയും നേതൃത്വത്തിലുള്ള സംഘം ഗം അതിർത്തിയിലേക്ക് പുറപ്പെട്ടു. പരിശോധനകൾ നടത്തിയ ശേഷം ആയിരിക്കും ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക .
21 ദിവസം ഇവർ   കോവിഡ് കെയർ കേന്ദ്രങ്ങളിൽ    കഴിയണം .
ഭക്ഷണം സർക്കാർ നൽകും  പുറത്തു പോകാൻ അനുവദിക്കില്ല
. ഇന്ന്  പതിനൊന്നു മണിവരെ അതിർത്തികളിൽ  എത്തിയവർക്ക് മാത്രമാണ് ഈ ആനുകൂല്യം.
നാളെ മുതൽ പാസ്സ് ഇല്ലാതെ ആരെയും നിരത്തിലിറങ്ങാൻ അനുവദിക്കില്ല
ലോക്ക് ഡൗൺ ലംഘിച്ചതിന് ഇതുവരെ 127 കേസുകൾ എടുത്തതായി ജില്ലാ പോലീസ് ചീഫ്  ഇളങ്കോ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *