May 1, 2026

മുഖ്യമന്ത്രി രാജിവെക്കണം; വയനാട് ജില്ലാ വനിതാ യു.ഡി.എഫ് കമ്മിറ്റി

0
IMG20200818165035.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരളത്തിലെ സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ കഴിയാത്തതും, പി.എസ്.സി. നിയമനം നടത്താതെ യുവജനങ്ങളെ വഞ്ചിച്ച് പിൻവാതിൽ നിയമനം നടത്തുന്നതും, സ്വർണ്ണ കള്ളക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻപ്പിൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഒഫീസിലെ ഉന്നത സ്വാധീനവുമുള്ള സ്വപ്ന സുരേഷും മന്ത്രിസഭയിലെ മന്ത്രിമാരടക്കം ഉന്നതരുമായുള്ള സ്വപ്നയുടെ ബന്ധം ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുകയും, മുഖ്യമന്ത്രി ഇതിൻ്റെയെല്ലാം ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വയനാട് ജില്ലാ വനിതാ യുഡിഎഫ് കമ്മിറ്റി  മാനന്തവാടിയിൽ നടത്തിയ പ്രതിഷേധ കുറ്റപത്രം സമർപ്പണം കെ.പി.സി.സി.മെമ്പർ അഡ്വ.എൻ.കെ.വർഗ്ഗീസ് മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ചിന്നമ്മ ജോസിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മാനന്തവാടി നിയോജക മണ്ഡലം കൺവീനർ പടയൻ മുഹമ്മദ് മുഖ്യ പ്രഭാഷണം ന്ടത്തി. അഡ്വ.ഗ്ലാഡീസ്സ് ചെറിയാൻ, മേരി  ദേവസ്യ, ഗിരിജ മോഹൻ ദാസ് ,രത്നവല്ലി, സുലേഖ കെ, ക്ലാര ജോർജ്ജ്, സൽമ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *