April 30, 2024

ശുചിത്വ മത്സരങ്ങളുമായി ശുചിത്വമിഷന്‍

0
സ്വച്ഛ് ഭാരത് മിഷന്‍ വയനാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ശുചിത്വ സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഗന്ധവിമുക്ത ഭാരത് ക്യാമ്പയിന്റെ ഭാഗമായി 5 മുതല്‍ 8 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരം 9 മുതല്‍ 12 വരെയുളള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഉപന്യാസ മത്സരം, മാലിന്യം ഇല്ലാത്ത ഗ്രാമം എന്ന വിഷയത്തില്‍ വാട്ടര്‍ കളര്‍ ചിത്ര രചന, 300 വാക്കില്‍ കവിയാത്ത മലയാളം ഉപന്യാസം  എന്നിവ ആഗസ്റ്റ് 27 നകം ശുചിത്വമിഷന്റെ tscwayanad@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍. 203223.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *