June 24, 2026

ക്ലീൻ ഗ്രീൻ എടവകയജ്ഞം പാഴ് വസ്തു നിർമിതി പ്രദർശനം സംഘടിപ്പിച്ചു

0
IMG-20211005-WA0032.jpg
By ന്യൂസ് വയനാട് ബ്യൂറോ

എടവക : ക്ലീൻ ഗ്രീൻ എടവകയജ്ഞത്തിന്റെയും ആ സാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി നടന്നു വരുന്ന ശുചിത്വ വാരാചരണത്തിന്റെ നാലാം ദിവസം പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ഉല്പന്നങ്ങളുടെ പ്രദർശനം പഞ്ചായത്ത് ഓഫീസ്സ് പരിസരത്ത് സംഘടിപ്പിച്ചു. പ്രസിഡണ്ട് എച്ച്‌ ബി.പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ദേശീയ പ്രവർത്തി പരിചയ മത്സരത്തിൽ തനതു കളിപ്പാട്ട നിർമാണ മത്സര വിജയിയായ എള്ളു മന്ദം സ്വദേശി ബെനീറ്റ വർഗീസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ഷിഹാബ് അയാത്ത്, മെമ്പർമാരായ ഗിരിജ സുധാകരൻ, ലിസി ജോൺ , സുജാത സി.സി, സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ, സി.ഡി.എസ്. ചെയർ പേഴ്സൺ പ്രിയ വീരേന്ദ്ര കുമാർ പ്രസംഗിച്ചു. പ്ലാസ്റ്റിക്ക് കവറുകൾ, വേസ്റ്റ് പേപ്പറുകൾ, പൈപ്പു കഷ്ണങ്ങൾ , കുപ്പികൾ, ചിരട്ട, മുട്ടത്തോട്, ചണനൂലുകൾ, പാള, തുടങ്ങിയ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച നൂറോളം ഉല്പന്നങ്ങളുടെ പ്രദർശനം പാഴ് വസ്തുക്കളുടെ പുനരുപയോഗ സാധ്യതയെ വെളിവാക്കുന്നതായി മാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *